ഹരിയാനയിലെ പൊതുനിരത്തിൽ ഒരു യുവതി ബഹളമുണ്ടാക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു . കാറിന്റെ മുകളിൽ കയറിപ്പറ്റിയിരുന്ന് മദ്യക്കുപ്പിയെന്ന് തോന്നിക്കുന്ന ഒന്ന് കൈയ്യിലേന്തി നില്ക്കുന്ന യുവതിയെ ചുറ്റുമുള്ളവർ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിലുണ്ട്. തടയാൻ ശ്രമിച്ചവരുമായി യുവതി രൂക്ഷമായ തർക്കത്തിലേർപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവർ താൻ സഞ്ചരിച്ചിരുന്ന ഓല ടാക്സി ഡ്രൈവർക്ക് നേരെ മദ്യം ഒഴിച്ചതായും ആരോപിക്കപ്പെടുന്നു. നാട്ടുകാർ വിഷയത്തിൽ ഇടപെട്ട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും, ഇവരോട് യുവതി പ്രദേശിക ഭാഷയിലോ അല്ലാതെ ഇംഗ്ലീഷിൽ ഉറക്കെ സംസാരിക്കുകയും വഴക്കിടുകയുമായിരുന്നു. Read More…

