ഇറാൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എടുത്ത നിർണ്ണായകമായ ഒരു പിന്മാറ്റത്തിന് മിനിറ്റുകൾക്ക് മുൻപ് ആഗോള വിപണിയിലുണ്ടായ അസാധാരണമായ ഇടപാടുകൾ വലിയ ചർച്ചയാവുകയാണ്. ട്രംപിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് വെറും 20 മിനിറ്റ് മുൻപ് നടന്ന രഹസ്യ ബെറ്റിംഗിലൂടെ ഏതാണ്ട് 840 കോടി രൂപയുടെ ലാഭമാണ് ഒരു അജ്ഞാത നിക്ഷേപകൻ കൊയ്തത്. തിങ്കളാഴ്ച രാവിലെ ന്യൂയോർക്ക് സമയം 6:50-ഓടെയാണ് വിപണിയിൽ പെട്ടെന്ന് വലിയ തോതിലുള്ള വ്യാപാരം നടന്നത്. സാധാരണഗതിയിൽ വ്യാപാരം കുറഞ്ഞ ഈ സമയത്ത് ഇത്രയും Read More…

