ദാല്‍ മഖാനി എന്നത് ഉത്തരേന്ത്യയിലെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് . വിവാഹത്തിനും മറ്റ് ആഘോഷങ്ങളിലും ഈ വിഭവം ഒഴിവാക്കാനാകില്ല ഉത്തരേന്ത്യക്കാര്‍ക്ക്. എന്നാല്‍ വലിയ ഒരു ജനക്കൂട്ടത്തിന് വിഭവം തയ്യാറാന്‍ കണ്ടുപിടിച്ച പുതിയ ‘വഴി’യാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. അത് ഇങ്ങയൊയിരുന്നു, അടുപ്പത്ത് തിളയ്ക്കുന്ന ദാല്‍ മഖാനി എളുപ്പത്തില്‍ ഇളക്കാന്‍ എത്തിച്ചത് ‘മണ്ണുമാന്തി’ യന്ത്രമാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ അടുപ്പത്ത് വച്ചിരിക്കുന്ന വിഭവം ഇളക്കാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതായി കാണാം. ഇൻസ്റ്റാഗ്രാം ഉപയോക്താവായ നീരജ് എന്നയാളാണ് വീഡിയോ പങ്കിട്ടത്. Read More…

