ഗ്രാമത്തിലെ സ്ത്രീകളെ പീഡിപ്പിച്ച പ്രതിയെ കൊന്നുകത്തിച്ച് 8 സ്ത്രീകളുടെ പ്രതികാരം. അറുപതുകാരൻ കൊല്ലപ്പെട്ട കേസിൽ എട്ടു വനിതകളടക്കം 10 പേർ അറസ്റ്റിലായി. ഒഡീഷയിലെ ഗജപതി ജില്ലയിലാണു സംഭവം. ഒരു പഞ്ചായത്തംഗവും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട്. കഴിഞ്ഞ മാസം മൂന്നിന് പ്രതി 52 വയസ്സുള്ള വിധവയെ പീഡിപ്പിച്ചതായി അറസ്റ്റിലായവർ പറഞ്ഞു. ഇയാൾ മുൻപു പീഡിപ്പിച്ച വനിതകൾ വിധവയുടെ വീട്ടിൽ ഒത്തുചേർന്ന് മറ്റു 2 പേരുടെ സഹായത്തോടെയാണു കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടന്ന ദിവസം സ്ത്രീകൾ ഒന്നിച്ചു വയോധികന്റെ വീട്ടിലെത്തുകയായിരുന്നു. Read More…

