Featured Sports

ആദ്യം ഇന്ത്യ അണ്ടർ–19 ടീമിൽ, ദാ ഇപ്പോൾ ഡൽഹി ടീമിന്റെ ക്യാപ്റ്റൻ; മുൻ ഇന്ത്യൻ താരത്തിന്റെ മകൻ മുന്നോട്ട്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ മകനായ പതിനെട്ടുകാരൻ ആര്യവീർ സേവാഗിനെ വിനു മങ്കാദ് ട്രോഫിക്കുള്ള ഡൽഹി അണ്ടർ-19 ടീമിന്റെ ക്യാപ്റ്റനായി ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) തിരഞ്ഞെടുത്തു. ഒക്ടോബർ 8 മുതൽ വിശാഖപട്ടണത്ത് ആരംഭിക്കുന്ന ടൂർണമെന്റിനായി ആര്യവീറിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ അണ്ടർ–19 ടീമിൽ അംഗമായതിന് തൊട്ടുപിന്നാലെയാണ് ആഭ്യന്തര ക്രിക്കറ്റിൽ താരത്തെ തേടി ഈ നായകസ്ഥാനവും എത്തിയത്. കഴിഞ്ഞ മാസം രാജ്‌കോട്ടിൽ ഓസ്‌‌ട്രേലിയയ്‌ക്കെതിരെ നടന്ന യൂത്ത് ഏകദിന Read More…