മതനേതാക്കളുടെയും പ്രചാരകരുടെയും വാക്കുകേട്ട് ഓരോന്നിനിറങ്ങിപ്പുറപ്പെടുന്ന അനുയായികള്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയോ അപൂര്‍വ സാഹചര്യങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്യുന്ന വാര്‍ത്തകള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇതില്‍ ഏറ്റവും ഞെട്ടിക്കുന്ന സംഭവങ്ങളിലൊന്നായിരുന്നു 2023-ല്‍ കെനിയയില്‍ അരങ്ങേറിയത്. ലോകാവസാനം അടുത്തെത്തിയെന്നും സ്വര്‍ഗം പ്രാപിക്കാന്‍ പട്ടിണി കിടന്ന് ജീവന്‍ വെടിയണമെന്നും പ്രചരിപ്പിച്ച് നാനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോള്‍ മക്കെന്‍സി എന്ന പാസ്റ്ററെ പ്രതിയാക്കി കോടതി വിധി പ്രസ്താവിച്ചതാണ് പുതിയ വാര്‍ത്ത. കെനിയയിലെ ഷാക്കഹോല കാടുകളില്‍ നിന്ന് 400-ലധികം ആളുകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ Read More…

