മുംബൈയിലെ ഒരു വിചിത്രമായ വാടകത്തർക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. ആർട്ടിസ്റ്റും ഇൻഫ്ലുവൻസറുമായ വാഗ്മിത സിങ് പങ്കുവെച്ച ഒരു വീഡിയോയിലാണ് ഈ വിവരമുള്ളത്. തന്റെ കൂട്ടുകാരിക്ക് ഒരു ഫ്ലാറ്റ് വാടകയ്ക്ക് നൽകാതിരുന്നത് അവളുടെ ‘ന്യൂമറോളജി നമ്പർ’ (സംഖ്യാശാസ്ത്ര പ്രകാരമുള്ള നമ്പർ) ശരിയല്ലെന്ന് പറഞ്ഞാണെന്നാണ് വാഗ്മിത അവകാശപ്പെടുന്നത്. വീട് തിരഞ്ഞെടുക്കുന്നത് പോലുള്ള കാര്യങ്ങളിൽ വ്യക്തിപരമായ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും സ്വാധീനം ചെലുത്താമോ എന്നതിനെച്ചൊല്ലി ഇന്റർനെറ്റിൽ വലിയ വാദപ്രതിവാദങ്ങളാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. വീട് കാണാൻ ചെന്നപ്പോഴാണ് കൂട്ടുകാരിയോട് ഉടമസ്ഥ Read More…

