എട്ടാം തവണ ഏഷ്യാക്കപ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് നാട്ടില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ലോകകപ്പിലെ ഏറ്റവും ഫേവറിറ്റുകളായി മാറിയിരിക്കുകയാണ് ഇന്ത്യ. ഓസ്‌ട്രേലിയയ്ക്ക് എതിരേ വെള്ളിയാഴ്ച തുടങ്ങുന്ന ഏകദിന പരമ്പര കൂടി വിജയിക്കാനായാല്‍ ഐസിസിയുടെ ഒന്നാം റാങ്കുകാരായി ലോകകപ്പിനിറങ്ങാം. ഇന്ത്യ ഏഷ്യാക്കപ്പ് നേടുകയും ഓസീസ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ പരമ്പര കൈവിടുകയും പാകിസ്താന്‍ ഏഷ്യാക്കപ്പില്‍ ശ്രീലങ്കയോട് തോല്‍ക്കുകയും ചെയ്തത് എല്ലാം മാറ്റി മറിച്ചു. ശ്രീലങ്കയ്ക്കെതിരെ കൊളംബോയില്‍ 10 വിക്കറ്റിന്റെ ആധികാരിക വിജയത്തോടെ ഇന്ത്യ ഞായറാഴ്ച ഏഷ്യാ കപ്പില്‍ കിരീടം ഉയര്‍ത്തിയെങ്കിലും, ഏകദിനത്തിലെ ഐസിസി Read More…

