ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മാധ്യമപ്രവർത്തകയായ നിധി റസ്ദാനെ വിവാഹം കഴിച്ചു. ഒക്ടോബർ 31 ശനിയാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. ഒക്ടോബർ 30 വെള്ളിയാഴ്ചയായിരുന്നു വിവാഹമെന്ന് വ്യക്തമാക്കിക്കൊണ്ട് ഒമർ അബ്ദുള്ള നിധിയുമൊത്തുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. “ഇന്നലെ മുതൽ ഒരു പുതിയ യാത്ര ആരംഭിച്ചു” എന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. വിവാഹത്തിനായി കശ്മീരി പണ്ഡിറ്റ് ആയ നിധി റസ്ദാൻ ഇസ്ലാം മതം സ്വീകരിച്ചോ എന്ന ചോദ്യങ്ങൾ ഇതിനുപിന്നാലെ ഉയർന്നുവെങ്കിലും, ന്യൂഡൽഹിയിൽ Read More…

