Crime

മോട്ടോർ മോഷ്ടിച്ചെന്നാരോപിച്ച് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു! വീഡിയോ- ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

റൈസൻ (മധ്യപ്രദേശ്): മധ്യപ്രദേശിലെ റൈസനിൽ രണ്ട് യുവാക്കളെ ക്രൂരമായി വൈദ്യുതാഘാതം ഏൽപ്പിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) ഇടപെട്ടു. മോട്ടോർ മോഷ്ടിച്ചെന്ന സംശയത്തെ തുടർന്നാണ് യുവാക്കളോട് ഈ ക്രൂരത കാണിച്ചതെന്നാണ് വിവരം. റൈസൻ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ കർമോദിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. ധനിയഖേഡി ഗ്രാമവാസികളായ ഇവർ ബൈരാഗി സമുദായത്തിൽപ്പെട്ടവരാണെന്ന് പറയപ്പെടുന്നു. യുവാക്കളെ പാടത്തെ ഒരു തൂണിൽ കെട്ടിയിട്ടിരിക്കുന്നതായി വീഡിയോയിൽ കാണാം. മോഷണക്കുറ്റം സമ്മതിപ്പിക്കാനായി ഇവരെ മർദ്ദിക്കുകയും Read More…