ടെസ്റ്റ്, എകദിനം, ട്വന്റി 20 എന്നീ ഫോര്‍മാറ്റുകള്‍ക്കുശേഷം ക്രിക്കറ്റില്‍ പുതിയതായി ആവിഷ്‌കരിച്ച ‘ടെസ്റ്റ് ട്വന്റി’ എന്ന ഫോര്‍മാറ്റിന്റെ ആദ്യ ടൂര്‍ണമെന്റ് നവംബര്‍ 14 മുതല്‍ 29 വരെ കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബിൽ നടക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ പങ്കെടുക്കുന്ന ഈ മത്സരത്തില്‍ ഇരുടീമുകളുടെയും ആകെ സ്‌കോര്‍ കണക്കാക്കിയാകും വിജയിയെ നിശ്ചയിക്കുക. ക്രിക്കറ്റിലെ നാലാമത്തെ ഫോര്‍മാറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 13നും 21നും ഇടയില്‍ പ്രായമുള്ള 160 കളിക്കാര്‍ മാറ്റുരയ്ക്കും. Read More…

