Sports

ഗുജറാത്തിൽ ജനനം, കിവീസിനായി പോരാട്ടം; ന്യൂസിലൻഡ് ടെസ്റ്റ് താരം; ജീത് രാവൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു!

ന്യൂസിലൻഡ് മുൻ ടെസ്റ്റ് ഓപ്പണർ ജീറ്റ് റാവൽ എല്ലാത്തരം പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നോർത്തേൺ ഡിസ്ട്രിക്റ്റ്സ് ക്രിക്കറ്റാണ് ഈ വിവരം അറിയിച്ചത്. ഓക്‌ലൻഡ്, സെൻട്രൽ ഡിസ്ട്രിക്റ്റ്സ്, നോർത്തേൺ ഡിസ്ട്രിക്റ്റ്സ് എന്നിവർക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 10,000-ത്തിലധികം റൺസ് നേടിയും, ന്യൂസിലൻഡിനായി 24 ടെസ്റ്റ് മത്സരങ്ങൾ കളിച്ചും ശ്രദ്ധേയമായ കരിയറിന് ശേഷമാണ് താരം വിരമിക്കുന്നത്. വളരെ കൗതുകകരമായ ഒരു പശ്ചാത്തലമുണ്ട് ജീത് രാവലിന്. ഗുജറാത്തിനായി അണ്ടര്‍ 19 ക്രിക്കറ്റ് കളിച്ചിരുന്ന അദ്ദേഹം, 16-ാം വയസ്സിലാണ് Read More…