പ്രായമായവര്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കമുള്ള പ്രത്യേക ഭക്ഷണക്രമമാണ് ന്യൂട്രോപിനിക് ഡയറ്റ്. ആന്റിമൈക്രോബിയല്‍ ഡയറ്റ് എന്നും ഇതറിയപ്പെടുന്നു. കീമോതെറാപ്പിക്ക് വിധേയരായ കാന്‍സര്‍ രോഗികള്‍ക്കാണ് ഈ ഭക്ഷണരീതി ഏറ്റവും ഫലപ്രദം. കീമോതെറാപ്പി മരുന്നുകള്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിനൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ സഹായിക്കുന്ന ശ്വേതരക്താണുക്കളുടെ ശക്തി ക്ഷയിപ്പിക്കുന്നു. കീമോറതെറാപ്പിക്ക് വിധേയരാകുന്നവര്‍ വളരെ വേഗം മറ്റ് രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുന്നത് ഇതുകൊണ്ടാണ്. ഇത്തരം രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ കടന്നുകൂടുന്നത് മിക്കവാറും അവര്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. ഇവിടെയാണ് ന്യുട്രോപിനിക് ഡയറ്റിന്റെ പ്രാധാന്യം. കരള്‍, വൃക്ക മുതലായ അവയവങ്ങള്‍ മാറ്റിവച്ചവര്‍, Read More…