Health

ശസ്ത്രക്രിയയ്ക്ക് ശേഷം ചുറ്റുമുള്ളവരുടെ മുഖമെല്ലാം ‘പൂച്ചയെപ്പോലെ’; ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച് കാളിന്റെ അപൂർവ്വ അനുഭവം

മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷം മുഖങ്ങൾ കാണുന്ന രീതിയിൽ അസാധാരണമായ മാറ്റങ്ങൾ അനുഭവിക്കുകയാണ് 28-കാരനായ കാൾ. മനുഷ്യരുടെ മുഖത്ത് വലിയ കൃഷ്ണമണികളും, അസാധാരണമായ കണ്ണുകളുടെ ആകൃതിയും, പൂച്ചയുടെ രോമത്തിന് സമാനമായ പാടുകളും ഉൾപ്പെടെയുള്ള പൂച്ചയുടേതിന് സമാനമായ സവിശേഷതകൾ അദ്ദേഹം ചിലപ്പോൾ കാണാറുണ്ട്. ചില സന്ദർഭങ്ങളിൽ, തന്റെ വളർത്തുപൂച്ചയുടെ മുഖത്ത് മനുഷ്യരുടെ മുഖഭാവങ്ങൾ തെളിയുന്നതായും അദ്ദേഹം ശ്രദ്ധിക്കാറുണ്ടെന്ന് ന്യൂസ്‌വീക്ക് റിപ്പോർട്ട് ചെയ്യുന്നു. പ്രോസോപോമെറ്റാമോർഫോപ്സിയ (Prosopometamorphopsia) അഥവാ പി.എം.ഒ (PMO) എന്ന അപൂർവ അവസ്ഥയാണ് കാളിനുള്ളത്. മുഖങ്ങൾ വികലമായി കാണാൻ ഇടയാക്കുന്ന Read More…