Oddly News

വൈന്‍ ഡിസ്‌ലെറിയുടെ ടാങ്ക് പൊട്ടി ; 600,000 ഗാലന്‍ മദ്യം പോയി ; തെരുവിലൂടെ ഒഴുകിയത് ചുവന്ന വീഞ്ഞു നദി

വൈന്‍ ഡിസ്‌ലെറിയുടെ ടാങ്ക് പൊട്ടിയതിനെ തുടര്‍ന്ന് വഴിയിലൂടെ ഒഴുകിയത് വീഞ്ഞ് നദി. പോര്‍ച്ചുഗലിലെ ചെറിയ നഗരമായ സാവോ ലോറെന്‍കോ ഡീ ബെയ്‌റോയിലായിരുന്നു വീഞ്ഞൊഴുകിയത്. വെറും 2000 പേര്‍ മാത്രമുള്ള നഗരത്തില്‍ 600,000 ഗാലന്‍ മദ്യം വഹിച്ചിരുന്ന ലെവിറ ഡിസ്റ്റിലറിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ടാങ്കുകള്‍ ആയിരുന്നു പൊട്ടിയത്. തെരുവുകളിലൂടെ ചുവന്ന വീഞ്ഞിന്റെ നദി ഒഴുകുന്നത് കണ്ടപ്പോള്‍ ചെറിയ പട്ടണത്തിലെ ആള്‍ക്കാര്‍ സ്തംഭിച്ചുപോയി. സാവോ ലോറെന്‍കോ ഡി ബെയ്‌റോയിലെ കുത്തനെയുള്ള കുന്നിലൂടെ ചുവന്ന ദ്രാവകം ഒഴുകുന്നതിന്റെ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളിലും എത്തിയിട്ടുണ്ട്. Read More…