ഒമാൻ: ആവേശകരമായ വിജയത്തോടെയാണ് അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്മാരായത്. പാക്കിസ്ഥാൻ മുന്നോട്ടുവെച്ച 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 26 പന്തിൽ 46 റൺസുമായി പുറത്താകാതെ നിന്ന വാലറ്റക്കാരൻ മോഹിത് ഉൾവയാണ് ഫൈനലിലെ താരം. അതേസമയം, ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ‘പ്ലേയർ ഓഫ് ദ് സീരീസ്’ പുരസ്കാരം സ്വന്തമാക്കിയത് മുൻ ഇന്ത്യൻ ഇതിഹാസ താരം വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗാണ്. Read More…

