ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ശക്തമായ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഗിരിജാപുരി ബാരേജിലേക്ക് ഒഴുകിപ്പോയ അഞ്ച് കാട്ടാനകളെ വനംവകുപ്പും നീരൊഴുക്ക് നിയന്ത്രണ വിഭാഗവും ചേർന്ന് രക്ഷപ്പെടുത്തി. മൂന്ന് മുതിർന്ന ആനകളും രണ്ട് കുട്ടിയാനകളുമാണ് കൂട്ടത്തിലുണ്ടായിരുന്നത്. അപകടകരമായ ശക്തമായ ഒഴുക്കിലും കുട്ടിയാനകളെ തനിച്ചാക്കി രക്ഷപ്പെടാൻ ശ്രമിക്കാതെ അവയ്ക്ക് ചുറ്റും കാവലായി നിന്ന മുതിർന്ന ആനകളുടെ സ്നേഹവും ധൈര്യവും ഈ സംഭവത്തിന്റെ പ്രധാന ആകർഷണമായി. അയൽരാജ്യമായ നേപ്പാളിലുണ്ടായ പ്രകൃതിദുരന്തത്തെ തുടർന്നുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലാണ് ആനക്കൂട്ടം അകപ്പെട്ടത്. ശക്തമായ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒഴുകിപ്പോയ ഇവ അപകടകരമായ ഗിരിജാപുരി ബാരേജിന് Read More…
Tag: NepalFloods
ചൈന വീസ നിഷേധിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി; നേപ്പാളിലെ പ്രളയക്കെടുതിയിൽ നിന്ന് ബംഗാൾ സ്വദേശിനിക്ക് അത്ഭുത രക്ഷപ്പെടൽ
61 കാരി യായ തപതി സിംഹയ്ക്ക് വിസ നിഷേധിക്കപ്പെട്ടപ്പോൾ ഉണ്ടായ നിരാശ, ഒടുവിൽ അവരുടെ ജീവൻ തന്നെ രക്ഷിച്ച വലിയൊരു ഭാഗ്യമായി മാറി. പശ്ചിമ ബംഗാൾ സ്വദേശിയായ ഇവർ നേപ്പാൾ വഴി കൈലാസ മാനസസരോവർ തീർത്ഥാടനത്തിന് പോകാൻ പദ്ധതിയിട്ടിരുന്നതാണ്. എന്നാൽ ചൈനീസ് വിസ നിഷേധിക്കപ്പെട്ടതോടെ യാത്ര മാറ്റിവെച്ച് ഇവർ ലാഡാക്കിലേക്ക് പോയി. നേപ്പാൾ-തിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ വിനാശകരമായ മിന്നൽപ്രളയത്തിൽ 32 അംഗ പശ്ചിമ ബംഗാൾ സംഘം അകപ്പെട്ടപ്പോൾ തപതി അവർക്കൊപ്പമുണ്ടായിരുന്നില്ല. മാസങ്ങളോളം തയ്യാറെടുപ്പുകൾ നടത്തിയ ശേഷമാണ് വിസ Read More…


