അയൽപക്കത്തെ വിശേഷങ്ങളും ഗോസിപ്പുകളും പറഞ്ഞ് പണം സമ്പാദിക്കുന്ന ഒരു കൊളംബിയൻ മുത്തശ്ശിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊളംബിയയിലെ അർമേനിയ സ്വദേശിയായ 67-കാരി മിറിയം ആണ് അയൽവാസികളുടെ സ്വകാര്യ വിവരങ്ങൾ വിറ്റ് ബിസിനസ്സ് നടത്തുന്നത്. ആളുകൾ തമ്മിലുള്ള വഴക്കുകൾ, പ്രണയങ്ങൾ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ ശേഖരിച്ച് ആവശ്യമുള്ളവർക്ക് വിൽക്കുകയാണ് ഇവരുടെ രീതി. “എനിക്ക് ഗോസിപ്പുകൾ പറയുന്നതും കേൾക്കുന്നതും വളരെ ഇഷ്ടമാണ്” എന്ന് ഇവർ തുറന്നുപറയുന്നു. ഒരു പ്രൊഫഷണൽ ‘ചിസ്മോസ’ (ഗോസിപ്പുകൾ പറയുന്ന ആൾക്കുള്ള സ്പാനിഷ് Read More…

