തമിഴ്‌സിനിമയിലെ ഇതിഹാസ കലാകാരന്മാരുടെ പട്ടികയിലാണ് നടന്‍ കമല്‍ഹാസനും സംവിധായകന്‍ മണിരത്‌നവും. ഇരുവരും ഒരു സിനിമയ്ക്കായി കൈകോര്‍ക്കുന്ന വിവരം ആരാധകര്‍ ആകാംഷയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. സിനിമയില്‍ തെന്നിന്ത്യന്‍ താരസുന്ദരി തൃഷ നായികയാകുമെന്നും ഇവര്‍ക്ക് സിനിമയില്‍ വമ്പന്‍ ശമ്പളമാണ് നല്‍കിയതെന്നുമാണ് പുറത്തുവരുന്നത്.’നായകന്‍’ ജോഡികളായ കമല്‍ഹാസനും മണിരത്നവും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയായ ‘കെഎച്ച് 234’ എന്ന ചിത്രത്തിനാണ് നടിക്ക് വന്‍തുക നല്‍കുന്നത്. ഇതിലൂടെ തൃഷ കൃഷ്ണന്‍ ഒരു ചരിത്ര നാഴികക്കല്ല് കൈവരിക്കാന്‍ ഒരുങ്ങുന്നതായും ഇത് തെന്നിന്ത്യന്‍ നടിമാര്‍ക്ക് പ്രതിഫല കാര്യത്തില്‍ Read More…
Tag: nayanthara
വിജയ് ആയാലും ഷാരൂഖ് ആയാലും പ്രശ്‌നമല്ല; നയന്‍താര പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാത്തതിന് കാരണം
തമിഴ്‌സിനിമാ ആരാധകര്‍ക്കിടയില്‍ നയന്‍താര വീട്ടിലെ തന്നെ ആളാണ്. സൗന്ദര്യവും സ്‌റ്റെലും അഭിനയമികവുമെല്ലാം കൊണ്ട് നയന്‍സ് ദക്ഷിണേന്ത്യന്‍ സിനിമാ വേദിയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ്. 78 സിനിമകളിലൂടെ സ്വയം തീരുമാനം എടുക്കാന്‍ കഴിയുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ് നയന്‍സ്. സ്വന്തം സിനിമയുടെ ഓഡിയോ ലോഞ്ചിനും പ്രമോഷണല്‍ പരിപാടിയ്ക്കും എത്തണോ വേണ്ടയോ എന്നതടക്കം താരം തന്നെ തീരുമാനം എടുക്കും. വിജയ് യ്‌ക്കൊപ്പം അഭിനയിച്ച ബിഗില്‍, ഷാരൂഖിന്റെ നായികയായ ജവാന്‍ തുടങ്ങിയ ഒരുസിനിമയുടെ പ്രമോഷണല്‍ പരിപാടിക്കും താരം പങ്കെടുത്തിട്ടില്ല. താന്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാത്തതിന് Read More…
ബോക്സോഫീസില്‍ കിംഗ്ഖാന്റെ വിളയാട്ടം; അഞ്ചാം ദിനത്തില്‍ 550 കോടിയും കടന്ന് ജവാന്‍
ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് ഷാരുഖ് ഖാന്‍ (Shah Rukh Khan) ചിത്രം ജവാന്‍ (Jawan). ആദ്യദിനം തന്നെ 129 കോടി കളക്ട് ചെയ്ത ചിത്രം ആഭ്യന്തര കളക്ഷനില്‍ 300 കോടി കടന്നിരിക്കുകയാണ്. 2023-ല്‍ ഇന്ത്യയില്‍ 300 കോടി കടക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ജവാന്‍. റിലീസ് ചെയ്ത് അഞ്ചാംദിനം പിന്നിടുമ്പോള്‍ ജവാന്‍ ആഗോളതലത്തില്‍ 550 കോടിരൂപയാണ് നേടിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കെടുത്താൽ ഒരു ഇന്ത്യയില്‍ രു ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ജവാൻ Read More…
ജവാന്‍, ഹോളിവുഡിലെ ഏറ്റവും വലിയ ഓപ്പണര്‍: ആദ്യദിനം 129 കോടി, രണ്ടാം ദിനം 200 കോടി
ഷാരുഖ് ചിത്രം ജവാനായുള്ള കാത്തിരിപ്പ് വെറുതെ ആയില്ല. ആദ്യ ദിനം തന്നെ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ലോകമെമ്പാടുമായി 10000 തിയേറ്ററുകളില്‍ റിലിസ് ചെയ്ത ചിത്രം ആദ്യ ദിവസം 129 കോടി കളക്ട് ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ബോളിവുഡിലെ എക്കാലത്തേയും വലിയ ഓപ്പണറാണ്. രണ്ടാം ദിനം സിനിമയുടെ കളക്ഷന്‍ 200 കോടി കടന്നു. ഇന്ത്യയില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 75 കോടി രൂപയാണ്. ജവാന്‍ ഓസ്‌ട്രേലിയയില്‍ 40,000 AUD നേടിയതോടെ ഓസ്‌ട്രേലിയന്‍ ബോക്‌സ് Read More…
ജവാനില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്കും വിജയ് സേതുപതിക്കും എത്ര രൂപ കിട്ടി ?
ഇന്ത്യ സിനിമകളില്‍ അടുത്ത കാലത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കിയ ചിത്രങ്ങളില്‍ ഒന്നാണ് ജവാന്‍. റിലീസ് ചെയ്ത് ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഷാരുഖ് ഖാനാണ് ജവാനില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഷാരൂഖിെനാപ്പം നിരവധി താരങ്ങളും ജവാനില്‍ അണിനിരന്നു. നയന്‍താര, വിജയ് സേതുപതി, പ്രിയമണി, യോഗി ബാബു, ജാഫര്‍ സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ ഉണ്ടായിരുന്നു. ജവാനില്‍ താരങ്ങള്‍ ലഭിച്ച പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹിന്ദിയില്‍ നയന്‍തരയുടെ ആദ്യ ചിത്രമാണ് ഇത് എങ്കിലും ഇതിനോടകം തമിഴില്‍ Read More…
ജവാന്റെ വിജയത്തിന് പിന്നാലെ നയന്‍താരയുടെ കൈപിടിച്ച് വിഘ്‌നേഷ് ശിവന്‍
നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രമായ ജവാന്‍ റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് താരം. ഷാരുഖ് ഖാന്‍ നായകനായി എത്തുന്ന ജവാനില്‍ നയന്‍താര വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 7 ന് മുംബെയില്‍ വച്ച് നടന്ന ജവാന്റെ പ്രത്യേക സ്‌ക്രിനിങില്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും പങ്കെടുത്തു. പിന്നാലെ ഇരുവരും മുംബൈ വിമാനത്താവളത്തില്‍ കൈകോര്‍ത്ത് നടക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലാണ് ജവാന്‍ ആദ്യ ദിനം റിലീസ് ചെയ്തിരിക്കുന്നത്. മുംബൈയില്‍ നടന്ന Read More…
റിലീസ് ചെയ്തത് 10000 സ്‌ക്രീനുകളില്‍: ജവാന്‍ ഷാരുഖാന്റെ ഏറ്റവും വലിയ റിലീസ്
ആരാധകര്‍ കാത്തിരുന്ന ഷാരുഖ് ഖാന്‍ ചിത്രം ജവാന്‍ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. അറ്റ്‌ലി സംവിധാനം ചെയ്ത ജവാനിലൂടെ ഷാരുഖ് ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് തിരികെയെത്തുമ്പോള്‍ രാജ്യത്തുടനീളം സജീവമായി ചിത്രത്തിന്റെ പ്രീ ബുക്കിങ് നടന്നിരുന്നു. ചിത്രം നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജവാന്റെ വാരാന്ത്യ അഡ്വാന്‍സ് ഏകദേശം 50 കോടി രൂപയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്താന്റെ മൊത്തത്തിലുള്ള അഡ്വാന്‍സ് 54 കോടി രൂപയായിരുന്നു. രാവിലെ 5 മണിക്കും 6 മണിക്കും രാജ്യത്തുടനീളം ഷോകളുണ്ടായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി Read More…
ഞെട്ടിച്ച് ഷാരൂഖിന്റെ ജവാനും; ഓപ്പണിംഗ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു; മുന്‍കൂര്‍ ബുക്കിംഗില്‍ 8.98 കോടി
പത്താന് പിന്നാലെ ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാനും വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ സിനിമയുടെ മുന്‍കൂര്‍ ബുക്കിംഗിന് വന്‍ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. പുറത്തു വരുന്ന കണക്കുകള്‍ ‘പഠാന്റെ’ ഓപ്പണിംഗ് റെക്കോര്‍ഡുകള്‍ക്ക് സമാനമാണ്. 2ഡി, ഐമാക്‌സ് ഫോര്‍മാറ്റുകളിലായി ഹിന്ദി ഷോയ്ക്കായി 2.6 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചു, തമിഴിലും തെലുങ്കിലും ഏകദേശം 4700 ടിക്കറ്റുകള്‍ വിറ്റഴിച്ചതായി സാക്‌നില്‍ക് പറയുന്നു. ‘ജവാന്‍’ ഇതുവരെ 271176 ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞുവെന്നും മുന്‍കൂര്‍ ബുക്കിംഗില്‍ 8.98 കോടി രൂപ സിനിമ നേടിയെന്നും Read More…
നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന ആ പത്ത് പേര്‍ ആരാണ്?
സൂപ്പര്‍താരം നയന്‍താരയ്ക്ക് ലോകമെമ്പാടുമായി നിരവധി ആരാധകരുണ്ട്. എന്നാല്‍ അവര്‍ തങ്ങളുടെ വ്യക്തി ജീവിതം വളരെ സ്വകാര്യമായാണ് സൂക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ നയന്‍താരയുടെ വിശേഷങ്ങള്‍ പലപ്പോഴും ആരാധകര്‍ അറിയാറില്ല. ചിലപ്പോഴൊക്കെ ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ നയന്‍താരയുടെയും ഇരുവരുടെയും ഇരട്ടകുട്ടികളുടെയും വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. താന്‍ സോഷില്‍ മീഡിയ ഉപയോഗിക്കാറില്ലെന്ന് ഒരു ടിവി ഷോയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നിരിക്കുകയാണ്. അക്കൗണ്ട് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 1.5 മില്യണ്‍ ഫോളോവേഴ്‌സാണ് അവരുടെ അക്കൗണ്ടിന് ലഭിച്ചിരിക്കുന്നത്. Read More…