തന്റെ ഫാഷൻ തിരഞ്ഞെടുപ്പുകളിലൂടെ കങ്കണ റണാവത്ത് എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. പരമ്പരാഗത വസ്ത്രങ്ങളും മോഡേൺ വസ്ത്രങ്ങളും ഒരുപോലെ അനായാസമായി ധരിക്കാൻ ഈ നടിയ്ക്ക് കഴിയാറുണ്ട്. പ്രത്യേകിച്ചും അവരുടെ ഉത്സവകാല വേഷങ്ങൾ സമ്പന്നമായ നിറങ്ങളും സങ്കീർണ്ണമായ കൈവേലകളും കാലാതീതമായ വേഷവിധാനങ്ങളും പ്രതിഫലിപ്പിക്കുന്നവയാണ്. തൊറാനി (Torani) എന്ന ഡിസൈനർ ലേബലിൽ നിന്നുള്ള മനോഹരമായ ഒരു വേഷമാണ് നവരാത്രി ആഘോഷങ്ങൾക്കായി കങ്കണ തിരഞ്ഞെടുത്തത്. ബ്രാൻഡിന്റെ ‘ജോഗിയ’ ശേഖരത്തിൽ പെട്ട, 2,10,500 രൂപ വിലവരുന്ന ‘സുർഖ് രക്തിക മഞ്ചിത്ര’ ലഹങ്കയാണ് താരം ധരിച്ചത്. പരമ്പരാഗത Read More…

