വേനൽക്കാലത്ത് ചുവന്ന ഉള്ളി കഴിക്കുന്നത് സൂര്യാഘാതത്തിൽ നിന്നും അമിതമായ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകുമെന്ന് പ്രശസ്ത പോഷകാഹാര വിദഗ്ധ രുജുത ദിവേകർ പറയുന്നു. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ, ഫ്ലേവനോയിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ശരീരത്തിന് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി നൽകുന്നു. ചുവന്ന ഉള്ളിയിൽ ഉയർന്ന അളവിൽ വെള്ളവും ഇലക്ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വെയിലത്ത് അധികനേരം ഇരിക്കുമ്പോൾ ശരീരത്തിൽ നിന്നുണ്ടാകുന്ന ജലനഷ്ടം പരിഹരിക്കാൻ സഹായിക്കുന്നു. ഉള്ളിയിലെ ‘ക്വെർസെറ്റിൻ’ എന്ന ഘടകം നിർജ്ജലീകരണം തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. Read More…

