രുചികരവും പലവിധത്തിൽ തയ്യാറാക്കാവുന്നതുമായ ഓട്സ് ഇന്ന് പലരുടെയും പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ്. അണ്ടിപ്പരിപ്പുകൾ, പഴങ്ങൾ എന്നിവ ചേർത്ത് ഇത് കൂടുതൽ പോഷകപ്രദമാക്കാം. വിറ്റാമിനുകൾ, മിനറലുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഓട്സ്. ഇതിലടങ്ങിയിരിക്കുന്ന ‘ബീറ്റാ ഗ്ലൂക്കൻ’ എന്ന പ്രത്യേക നാരുകൾ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ, ഓട്സിലുള്ള കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുകയും രാവിലെ മുഴുവൻ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുകയും ചെയ്യും. കൂടിയ അളവിലുള്ള നാരുകൾ വയർ നിറഞ്ഞതായി തോന്നിക്കാനും Read More…

