Featured Sports

മത്സരത്തിനിടെ തുറിച്ചുനോക്കി പാക്കിസ്ഥാൻ ബോളർ; വൈറലായി ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം– വീഡിയോ

കൊളംബോ: ഇന്ത്യയും പാകിസ്‌താനും തമ്മില്‍ നടന്ന വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരത്തിലും വിവാദങ്ങള്‍ക്കു പഞ്ഞമുണ്ടായില്ല. ഇന്ത്യ, പാക്‌ താരങ്ങള്‍ കൈ കൊടുക്കാതിരുന്നതു തന്നെ ശ്രദ്ധേയമായിരുന്നു. മത്സരത്തിനിടെ പാക്‌ ബൗളര്‍ നഷ്‌റ സന്ധു ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത്‌ കൗറിനെ തുറിച്ചുനോക്കി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതു വൈറലായി. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 22-ാം ഓവറിലാണ്‌ സംഭവം. 21 പന്തില്‍ 16 റണ്ണുമായി നില്‍ക്കുകയായിരുന്നു ഹര്‍മന്‍പ്രീത്‌. അഞ്ചാം പന്ത്‌ ഹര്‍മന്‍ അതിര്‍ത്തി കടത്തി. അവസാന പന്ത്‌ ബൗളര്‍ക്കു നേരെയായി. ഹര്‍മന്‍ അടിച്ച പന്ത്‌ Read More…