Lifestyle

ഇവിടെമാത്രമല്ല അങ്ങ് ലണ്ടനിലുമുണ്ട് റോഡിലെ കരിക്കുവില്‍പ്പന! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇളനീർ അഥവാ കരിക്ക് ഇഷ്ടമില്ലാത്തതായി ആരും തന്നെ ഉണ്ടാകില്ല. പ്രത്യേകിച്ചും നല്ല ചൂടുള്ള സായാഹ്നങ്ങളിൽ ഒരു റോഡിലൂടെ നടക്കുമ്പോൾ, ഉന്മേഷദായകമായ ഇളനീർ വിൽക്കുന്ന ഒരു കച്ചവടക്കാരനെ കണ്ടു കഴിഞ്ഞാൽ പിന്നെ ഇതിലും വലിയ ആശ്വാസമില്ല. ഒരു കവിള്‍ കുടിക്കുമ്പോൾ തന്നെ സ്വർഗം കണ്ട അവസ്ഥയായിരിക്കുമല്ലേ. എന്നാൽ നമ്മുടെ ഇന്ത്യയിൽ മാത്രമല്ല ഇളനീരിന് ആഗോള തലത്തിലും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ ലണ്ടനിലെ തെരുവുകളിൽ ഒരു കച്ചവടക്കാരൻ ഈ രുചികരമായ കരിക്ക് വിൽക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. Read More…