Good News

പഠനകാലത്ത് വീട്ടുകാര്‍ പുറത്താക്കി, ‌തെരുവിലലഞ്ഞു; നക്ഷത്ര ഇന്ന് ഉപേക്ഷിക്കപ്പെട്ടവരുടെ തണൽ

ബംഗളൂരുവില്‍ ജനിച്ചു വളര്‍ന്ന നക്ഷത്രയുടെ ബാല്യകാലം തിരസ്‌കരണത്തിന്റെയും അവഗണനയുടേതുമായിരുന്നു. ട്രാന്‍സ്ജെന്‍ഡറാണെന്ന് തിരിച്ചറിഞ്ഞതോടെ നക്ഷത്രയെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അവര്‍ മാസങ്ങളോളം ബംഗളൂരുവിലെ തെരുവുകളില്‍ താമസിച്ചു. ആ അനുഭവത്തില്‍ നിന്നാണ് കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ച അനാഥരായവര്‍ക്ക് ഒരിടം എന്ന ചിന്ത നക്ഷത്രയുടെ മനസിലുദ്ദിച്ചത്. ഇന്ന് വികലാംഗരും പ്രായമായവരുമടക്കം ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് ആളുകള്‍ക്ക് നക്ഷത്ര അഭയമാകുന്നു. ”എന്റെ പ്രായത്തിലുള്ള മറ്റ് ആണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തമായ ചിന്തകള്‍ എന്റെ ഉള്ളില്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മാതാപിതാക്കളെ സമീപിച്ചു. എന്നാല്‍ അവര്‍ക്ക് എന്നെ അംഗീകരിക്കാനായില്ല. Read More…