പട്ടാപ്പകൽ സമയത്ത് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന തങ്ങളെ കാറിലെത്തിയ നഗ്നരായ പുരുഷന്മാർ പിന്തുടർന്ന് ശല്യം ചെയ്തതായി യുവതിയുടെ വെളിപ്പെടുത്തല്‍. നോയിഡയിൽ നടന്ന ഈ സംഭവം സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്. കാറിലുണ്ടായിരുന്ന മൂന്ന് പുരുഷന്മാരിൽ രണ്ടുപേർ നഗ്നരായിരുന്നുവെന്നും, ഇവർ തങ്ങളുടെ ഓട്ടോറിക്ഷയെ മറികടക്കാനും വഴി തടസ്സപ്പെടുത്താനും ശ്രമിച്ച് ഭയപ്പെടുത്തിയതായും സ്ത്രീ ആരോപിക്കുന്നു. ദീപിക എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവതി ഈ ദുരനുഭവം വിവരിച്ചത്. വീഡിയോയിൽ അവർ പറയുന്നത് ഇങ്ങനെയാണ്: ”രണ്ടുപേർ നഗ്നരായ, മൂന്ന് പുരുഷന്മാരുള്ള ഒരു Read More…

