Crime

ഭാര്യമാരും മകളും വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താക്കന്മാരും മകനും കാറപകടത്തില്‍പെട്ട നിലയിലും; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ട്വിസ്റ്റ്

കൊല്‍ക്കത്ത: നഗരത്തെ ഞെട്ടിച്ചുകൊണ്ടു ഒരു വീട്ടില്‍ മൂന്ന് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീകളുടെയും ഒരു പെണ്‍കുട്ടിയുടെയും മരണം ആത്മഹത്യയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍. രണ്ട് സഹോദരന്മാരെ വിവാഹം കഴിച്ച രണ്ടു സ്ത്രീകളെയും അവരില്‍ ഒരാളുടെ മകളെയും ബുധനാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ മരണമടഞ്ഞ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരും അവരില്‍ ഒരാളുടെ മകനും ഉള്‍പ്പെടെ മൂന്ന് പേരെ ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ ബൈപാസിലെ ക്രോസിംഗിന് സമീപം പുലര്‍ച്ചെ 4 മണിയോടെ Read More…