മൊറോക്കോയിലെ ഭൂകമ്പത്തിന്റെ യഥാര്‍ത്ഥ ഭീകരത അറിയണമെങ്കില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണവും നാശനഷ്ടങ്ങളുടെ കണക്കുകളും നോക്കിയാല്‍ മതി. 3000 ലധികം ജീവനുകളാണ് നഷ്ടമായത്. കെട്ടിടങ്ങളും വാഹനങ്ങളുമായി അനേകം നാശനഷ്ടങ്ങള്‍ വേറയും. സംഭവത്തെക്കുറിച്ച് വിലയിരുത്താനും പഠിക്കാനുമായി ഭൂകമ്പത്തിന് മുമ്പും ശേഷവും പകര്‍ത്തിയ നിരീക്ഷണ ദൃശ്യങ്ങള്‍ പരിശോധന നടത്തിയപ്പോള്‍ അധികൃതരെ ഞെട്ടിച്ച ചില കാഴ്ചകള്‍ അതിലുണ്ടായിരുന്നു. ശക്തമായ ഭൂകമ്പത്തിന് ഏകദേശം മൂന്ന് മിനിറ്റ് മുമ്പ്, ആകാശത്ത് നീല വെളിച്ചത്തിന്റെ കൗതുകകരമായ ചില പൊട്ടിത്തെറികള്‍ നഗരത്തിലെ സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. എന്തോ അശുഭകരമായത് Read More…