ചൂടുള്ള വേനൽക്കാലത്ത് തണ്ണിമത്തനും മത്തങ്ങയും കഴിക്കുന്നത് ശരീരത്തിന് ഏറെ ഉന്മേഷവും ജലാംശവും നൽകുന്ന ഒന്നാണ്. എന്നാൽ ഇവ കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പലരും വിശ്വസിക്കുന്നു. ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് നമുക്ക് നോക്കാം. തണ്ണിമത്തൻ, മത്തങ്ങ എന്നിവ കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തുമെന്നും വയറിൽ അസ്വസ്ഥതയുണ്ടാക്കുമെന്നും പൊതുവായ ഒരു ധാരണയുണ്ട്. ശാസ്ത്രീയമായി ഇത് വലിയ അപകടമുണ്ടാക്കുമെന്ന് തെളിവുകളൊന്നുമില്ലെങ്കിലും, ദഹനപ്രശ്നങ്ങളുള്ളവർക്കും സെൻസിറ്റീവ് ആയ വയറുള്ളവർക്കും ഇത് അസ്വസ്ഥതയുണ്ടാക്കാൻ സാധ്യതയുണ്ട്. തണ്ണിമത്തനിൽ ഏകദേശം 92 ശതമാനവും മത്തങ്ങയിൽ Read More…

