Oddly News

മൃദുവായ പൊറോട്ടയ്ക്ക് പ്രശസ്തമായ മുർത്താൽ ധാബയിൽ ഇനി വെയിറ്ററായി റോബോട്ട്, വൈറലായി വിഡിയോ

വടക്കേ ഇന്ത്യയിലുടനീളം മൃദുവായ ‘പൊറോട്ടകൾക്ക്’ (Parathas) പേരുകേട്ട ഹരിയാനയിലെ മുർത്താലിലെ പ്രധാന ആകർഷണം ഇനി പൊറോട്ട മാത്രമായിരിക്കില്ല. കാരണം, മുർത്താലിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഇന്റർനെറ്റിൽ ഇപ്പോൾ ആളുകൾ ചർച്ച ചെയ്യുന്നത് പൊറോട്ടകളെക്കുറിച്ചല്ല, മറിച്ച് അവിടെ ഭക്ഷണവുമായി എത്തുന്ന ‘റോബോട്ട് വെയിറ്റർമാരെ’ക്കുറിച്ചാണ്. മുർത്താലിലെ റെഷാം ദാബയാണ് (Resham Dhaba) ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ അനുഭവം നൽകുന്നതിനായി ഈ റോബോട്ട് വെയിറ്റർമാരെ അവതരിപ്പിച്ചത്. റോബോട്ടുകൾ ഉപഭോക്താക്കൾക്ക് ഭക്ഷണം വിളമ്പുന്നതിന്റെയും ആളുകൾ അവയ്ക്കൊപ്പം സെൽഫിയെടുക്കുന്നതിന്റെയും വീഡിയോകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഈ Read More…