കൊലപാതകക്കേസിൽ നിന്ന് രക്ഷപ്പെടാൻ നിർമ്മിത ബുദ്ധി (എഐ) സാങ്കേതികവിദ്യയും ചത്ത ആടിന്റെ ശരീരവും ഉപയോഗിച്ച് സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മൗവിൽ 2016-ൽ യോഗേഷ് സിംഗ് എന്നയാളെ വെടിവച്ചു കൊന്ന കേസിൽ വിചാരണ നേരിട്ടിരുന്ന രാജ്കുമാർ രാജ്ഭർ (38) ആണ് പൊലീസിന്റെ പിടിയിലായത്. താൻ മരിച്ചതായി കോടതിയിൽ വ്യാജ രേഖകൾ സമർപ്പിച്ച് കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ സ്വതന്ത്രനായി കഴിയുകയായിരുന്നു. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെ ക്വാജാജഹാൻപൂരിന് സമീപത്തു നിന്നാണ് Read More…

