നമ്മുടെ അടുക്കളകളിൽ ദിവസവും ഉപയോഗിക്കുന്ന ഡിഷ്വാഷ് ലിക്വിഡുകൾ അഥവാ പാത്രം കഴുകുന്ന ലായനികൾ അത്ര നിഷ്കളങ്കമല്ലെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുംബൈയിലെ പ്രമുഖ ഡോക്ടറായ മനൻ വോറ. നാം ആഹാരം കഴിക്കുന്ന പാത്രങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ഈ ലായനികൾ അടുക്കളയിലെ ഏറ്റവും വിഷാംശമുള്ള വസ്തുവാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ‘ഐസോത്തിയാസോളിനോൺസ്’ പോലുള്ള രാസവസ്തുക്കൾ ചർമ്മത്തിന് അലർജിയുണ്ടാക്കാൻ കാരണമായേക്കാം. പലപ്പോഴും പാത്രങ്ങൾ കഴുകിക്കഴിഞ്ഞാലും ഈ ലായനിയുടെ നേർത്ത അംശം അവയിൽ അവശേഷിക്കാറുണ്ട്. Read More…

