Celebrity

‘‘ഒരാളെതന്നെ പാടാണ്, അപ്പോഴാണ് അഞ്ച് പങ്കാളികള്‍!”; ഷഹാനയെ പുകഴ്ത്തി ശ്വേത, തുറന്ന ബന്ധങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍

തനിക്ക് ഒന്നിലധികം പങ്കാളികളുണ്ടെന്ന് ഷഹാന ഗോസ്വാമിയുടെ വെളിപ്പെടുത്തലിന് വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ നടിയായ ശ്വേത കേസ്വാനി ഷഹാനയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ബന്ധങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുന്ന സ്ത്രീകളെ കുറ്റപ്പെടുത്തുന്ന മാനസികാവസ്ഥയെ അവർ വിമർശിച്ചു. കൂടാതെ, ലൈംഗികതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും കാര്യത്തിൽ സമൂഹം പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യത്യസ്ത നിലവാരങ്ങളാണ് വെച്ചുപുലർത്തുന്നതെന്നും അവർ പറഞ്ഞു. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ ശ്വേത പറഞ്ഞത് ഇങ്ങനെയാണ്: “ഷഹാന ശരിക്കും ഒരു അത്ഭുതമാണ്. ഇത്രയും ആളുകളുമായുള്ള ബന്ധം ഒരേസമയം Read More…