കേൾക്കുമ്പോൾ ഒരു കെട്ടുകഥയായി തോന്നാമെങ്കിലും, ഒരു ഗ്രാമം നേരിടുന്ന കടുത്ത പ്രതിസന്ധി കാരണം അവിടുത്തെ പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ സാധിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്. ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലുള്ള മഹോബ ജില്ലയിലെ മുധാര ഗ്രാമത്തിലെ പുരുഷന്മാരാണ് 40 വയസ്സ് കഴിഞ്ഞിട്ടും കല്യാണം കഴിക്കാനാകാതെ ബുദ്ധിമുട്ടുന്നത്. ഈ ഗ്രാമത്തിലേക്ക് തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ചയക്കാൻ ഒരൊറ്റ മാതാപിതാക്കളും തയ്യാറാകുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രാമത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ജലക്ഷാമമാണ് ഇവിടുത്തെ യുവാക്കളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വെള്ളമില്ലാത്ത ഒരു നാട്ടിലേക്ക് പെൺമക്കളെ Read More…

