Oddly News

ഇതൊക്കെയെന്ത്? വനംവകുപ്പുകാര്‍ വന്നില്ല; മുതലയെ സ്വന്തമായി പിടിച്ച് വീട്ടമ്മ, കൈകളിലെടുത്ത് ഉദ്യോഗസ്ഥർക്ക് കൈമാറി

മുതലയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതും കാത്ത് ഒരാൾക്ക് എത്രനേരം ഇരിക്കാനാകും? കാത്തിരിപ്പ് മതിയായെന്ന് തീരുമാനിച്ച മധ്യപ്രദേശിലെ ജബൽപൂരിലുള്ള ഒരു വീട്ടമ്മ സ്വന്തം നിലയ്ക്ക് മുതലയെ പിടികൂടി. കൃഷിയിടത്തിലെ കുളത്തിൽ നാലടി നീളമുള്ള മുതലയെ കണ്ടിട്ടും രക്ഷാപ്രവർത്തകർ എത്താതെ വന്നതോടെ, കെണിയൊരുക്കി മുതലയെ പിടികൂടിയ ഇവർ അതിനെ കൈകളിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. ഖമാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സുൻപൂർ ഘാന ഗ്രാമത്തിലാണ് കർഷകനായ ലഖ്പത് യാദവും ഭാര്യയും താമസിക്കുന്നത്. ഗ്രാമത്തിലെ കുളത്തിൽ മുതലയെ കണ്ടതോടെ നാട്ടുകാർക്കിടയിൽ Read More…