ലഖ്‌നൗ: മനുഷ്യസമൂഹവുമായി പൊരുത്തപ്പെടാനുള്ള തന്റെ അസാധാരണമായ പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ ‘മൗഗ്ലി ഗേൾ’ എന്ന അഹ്‌സാസ് (18) അന്തരിച്ചു. ലഖ്‌നൗവിലെ ഡോ. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലുള്ള വനത്തിൽ കുരങ്ങന്മാർക്കൊപ്പം വളർന്ന അഹ്‌സാസിനെ ഒൻപത് വർഷം മുൻപാണ് അധികൃതർ കണ്ടെത്തിയത്. റുഡ്യാർഡ് കിപ്ലിങ്ങിന്റെ പ്രശസ്തമായ ‘ദി ജംഗിൾ ബുക്ക്’ എന്ന കഥയിലെ മൗഗ്ലി എന്ന കഥാപാത്രത്തോട് സാമ്യമുള്ള സാഹചര്യത്തിൽ കാണപ്പെട്ടതിനാലാണ് പ്രാദേശിക മാധ്യമങ്ങൾ അവൾക്ക് Read More…

