Featured Lifestyle

“ഇങ്ങോട്ട് വരരുത്, ഇന്ത്യ തന്നെയാണ് മികച്ചത്!”: യുവതലമുറയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ NRI ദമ്പതികൾ

വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരോട് ഇന്ത്യയിൽ തന്നെ തുടരാൻ ഉപദേശിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് അമേരിക്കയിൽ താമസിക്കുന്ന രണ്ട് എൻ.ആർ.ഐ (NRI) ദമ്പതികൾ. ദർശന എന്ന കണ്ടെന്റ് ക്രിയേറ്ററോട് സംസാരിക്കവേയാണ് സുഹാസും പ്രിയങ്കയും അമേരിക്കയിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും, ഒരു കാലത്ത് തങ്ങൾ അമേരിക്കയിൽ തേടിയെത്തിയ അതേ കരിയർ അവസരങ്ങൾ ഇന്ന് ഇന്ത്യയിലും ലഭ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തത്. വിദേശത്തേക്ക് മാറാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളതെന്ന ചോദ്യത്തിന് “ഇങ്ങോട്ട് വരരുത്” എന്നായിരുന്നു സുഹാസിന്റെ ലളിതമായ മറുപടി. Read More…