Featured Lifestyle

നവദമ്പതികൾ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി മരിച്ചു; മരണത്തിന് തൊട്ടുമുമ്പ് ഇരുവരും വഴക്കിടുന്ന വീഡിയോ ?

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള നവദമ്പതികൾ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി മരിച്ചു. മരണത്തിന് തൊട്ടുമുമ്പ് ഇരുവരും ട്രെയിനിനുള്ളിൽ വെച്ച് കടുത്ത വാക്കുതർക്കത്തിലേർപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 2025 ഡിസംബർ 18 വ്യാഴാഴ്ച രാത്രി തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ വംഗപ്പള്ളി-ആലർ റെയിൽവേ പാതയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. പാർവ്വതിപുരം മന്യം ജില്ലയിലെ ഗരുഗുബില്ലി മണ്ഡലത്തിലെ രാവുപ്പള്ളി സ്വദേശികളായ കൊരാട സിംഹാചലം (25), ഭാര്യ ഭവാനി (19) എന്നിവരാണ് മരിച്ചത്. ഇരുവരും Read More…

Featured Oddly News

ഓടിക്കൊണ്ടിരുന്ന ട്രെയിനിനടിയിൽ പാളത്തില്‍ സ്ത്രീയും പെൺകുട്ടിയും ! കാഴ്ചക്കാരെ സ്തബ്ധരാക്കുന്ന വീഡിയോ

ബീഹാറിലെ ബെഗുസരായി സ്റ്റേഷനിൽ നടന്ന ഒരു ഭയാനക നിമിഷത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍. ട്രെയിനിനടിയിൽ അകപ്പെട്ട സ്ത്രീയെയും പെൺകുട്ടിയെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) ജവാന്റെ സമയോചിതമായ ഇടപെടൽകൊണ്ട് രക്ഷിക്കുന്ന ശ്വാസംനിലയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ബെഗുസരായി സ്റ്റേഷനിൽ സ്ത്രീയും പെൺകുട്ടിയും ചരക്ക് ട്രെയിനിന്റെ പാതയിലാണ് കുടുങ്ങിയത്. രക്ഷാപ്രവർത്തനം: ട്രെയിൻ അടുത്തെത്തിയപ്പോൾ, അപകടം മനസ്സിലാക്കിയ ഒരു RPF ജവാൻ അവരോട് ട്രാക്കിൽ കമഴ്ന്ന് കിടക്കാൻ ആവശ്യപ്പെട്ടു. ജവാന്റെ നിർദ്ദേശം പൂർണ്ണമായി വിശ്വസിച്ച് അവർ നിലത്ത് കിടന്നു. കാഴ്ചക്കാരെ സ്തബ്ധരാക്കിക്കൊണ്ട് ചലിക്കുന്ന Read More…

Oddly News

മദ്യപിച്ച് ഓവറായി; കാര്‍ കയ്യില്‍നിന്നും പോയി; പാര്‍ക്ക് ചെയ്തത് റെയില്‍വെ പ്ലാറ്റ്ഫോമില്‍ ! – വീഡിയോ

ഉത്തർപ്രദേശിലെ മീററ്റ് കാന്റ് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. മദ്യപിച്ച ലക്കുകെട്ട് കാറോടിച്ച് റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‍ഫോമില്‍ കയറ്റി യുവാവിന്‍റെ പരാക്രമം. ജാർഖണ്ഡ് നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച കാർ, സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ എത്തിയ സമയത്താണ് അപ്രതീക്ഷിതമായി കാറെത്തിയത് ഭഗ്പതില്‍ നിന്നുള്ള സന്ദീപ് എന്നയാളാണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സൈനികനാണെന്ന് ഇയാള്‍ അവകാശപ്പെട്ടു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആൾട്ടോ കാറിലെത്തിയ വ്യക്തി പ്ലാറ്റ്‌ഫോമിലേക്ക് കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. അപകടകരമാം വിധം Read More…

Oddly News

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറിയ യുവാവ് കാൽവഴുതി താഴെ: വലിച്ചിഴച്ച് ട്രെയിൻ നീങ്ങിയത് 500 മീറ്റർ – വീഡിയോ

ഓടുന്ന വാഹനങ്ങളിൽ ചാടി കയറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത്തരത്തിൽ ബസിന്റെയും ട്രെയിനിന്റെയും പുറകെ ഓടി ജീവൻവരെ ആളുകൾക്ക് നഷ്ടമായിട്ടുള്ള നൂറുകണക്കിന് സംഭവങ്ങളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇത്രെയൊക്കെ ഉണ്ടായിട്ടും ഇതൊന്നും വകവെക്കാതെ വാഹനം മിസ്സാകല്ലേ എന്നോർത്തു എങ്ങനെയും ഇവക്ക് പിന്നാലെ പായുന്ന നിരവധി ആളുകളുണ്ട്. ഒടുവിൽ വലിയ വിപത്തുകൾ നേരിടേണ്ടിവരുമ്പോഴാണ് പലർക്കും കാര്യത്തിന്റെ ഗൗരവം മനസിലാകുന്നത്. ഏതായാലും അങ്ങനെ ഉള്ളവർക്കു ഒരു പാഠമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. നീങ്ങിത്തുടങ്ങിയ Read More…