Featured Oddly News

വീട്ടില്‍ വിവാഹം നടക്കുന്നു, അമ്മയുടെ മൃതദേഹം ഡീപ്പ്ഫ്രീസറില്‍ സൂക്ഷിക്കൂ.. 4ദിവസം കഴിഞ്ഞ് ഏറ്റുവാങ്ങാമെന്ന് മകന്‍

ലക്‌നൗ: വീട്ടില്‍ വിവാഹം നടക്കുന്നതിനാല്‍ വൃദ്ധസദനത്തില്‍നിന്ന് അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് മകന്‍. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലാണ് സംഭവം. അസുഖബാധിതയായിരുന്ന ശോഭാ ദേവി വൃദ്ധസദനത്തില്‍ വച്ചാണ് മരിച്ചത്. അധികൃതര്‍ വിവരമറിയിച്ചപ്പോള്‍ മൃതദേഹം നാലുദിവസം ഡീപ്പ് ഫ്രീസറില്‍ വയ്ക്കാനായിരുന്നു മകന്റെ നിര്‍ദേശം. ‘അമ്മയുടെ മൃതദേഹം നാലുദിവസം ഡീപ്പ് ഫ്രീസറില്‍ സൂക്ഷിക്കൂ. വീട്ടില്‍ ഒരു വിവാഹം നടക്കുകയാണ്. ഈ സമയത്ത് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭകരമാണ്. വിവാഹശേഷം അമ്മയുടെ മൃതദേഹം വന്ന് ഏറ്റുവാങ്ങാം’ എന്നാണ് മകന്‍ വൃദ്ധസദനം അധികൃതരോട് പറഞ്ഞത്. ഗോരഖ്പൂര്‍ Read More…