Oddly News

ലോകത്തെ ഏറ്റവും കയ്പ്പുള്ള വസ്തു ഏതാണ്? ഒരു ഗ്രാം 106 ബാത് ടബ്ബുകളിലെ വെള്ളത്തില്‍ കലക്കിയാലും കയ്പ്പ് മാറില്ല

പൊതുവേ ‘അണ്‍പോപ്പുലറാ’യ രുചിയാണ് കയ്പ്പ്. പ്രമേഹമുള്ളവര്‍ക്ക് നല്ലതാണെന്ന തെറ്റിദ്ധാരണയില്‍ പലരും കയ്പ്പ് സഹിച്ചുകൊണ്ട് കയ്പ്പക്ക അഥവാ പാവക്ക കഴിക്കാറുണ്ട് .ഇപ്പോഴിതാ കയ്പ്പിന്റെ കാര്യത്തില്‍ പാവക്കയെ ബഹുദൂരം പിന്നിലാക്കുന്ന ഒരു വസ്തു കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ജേണല്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രി എന്ന പിയര്‍ റിവ്യൂഡ് ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. മ്യൂണിച്ച് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഭക്ഷ്യഗവേഷകരാണ് പുതിയ ‘ഐറ്റം’ കണ്ടെത്തിയത്. അമാരോപോസ്റ്റിയ സ്റ്റിപ്റ്റിക്ക എന്നറിയപ്പെടുന്ന ഒരിനം കൂണാണ് ഗവേഷകര്‍ കണ്ടെത്തിയത്. ബിറ്റര്‍ ബ്രാക്കറ്റ് ഫംഗസ് എന്നറിയപ്പെടുന്ന Read More…