തന്റെ അമിതമായ ഉയരത്തിനെപ്പറ്റി ഒരിക്കല്‍ സങ്കടപ്പെട്ടിരുന്ന ഒരു യുവതി ഇപ്പോള്‍ അതേ ഉയരത്തിന്റെ പേരില്‍ കോടികള്‍ സമ്പാദിക്കുന്നു. യു കെ സ്വദേശിയും കണ്ടന്റ് ക്രിയേറ്ററുമായ 36 കാരി ഡോണ റിച്ച്, ഇപ്പോള്‍ തന്റെ 6 അടി 1 ഇഞ്ച് ഉയരത്തെ അനുഗ്രഹമായി കാണുകയാണ്. പുരുഷന്മാര്‍ക്ക് ഉയരംകൂടുതലുള്ള സ്ത്രീകളോട് ആകര്‍ഷണം അധികമാണെന്നാണ് ഡോണയുടെ പക്ഷം . അതിനാല്‍ തന്നെ തന്റെ ഉയരത്തിനെതന്നെ ഉപയോഗിച്ച് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തുടങ്ങിയിരിക്കുകയാണിവര്‍. ഏതാണ്ട് 3 വര്‍ഷത്തിന് മുമ്പാണ് സമൂഹ മാധ്യമ ഇടങ്ങളില്‍ Read More…