പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി സോഫകളും സെറ്റികളും വാങ്ങി അതിഥികള്‍ക്ക് ഇരിപ്പിടം കൊടുക്കാനാവാത്ത സാധാരണക്കാരനായ മലയാളിയുടെ ആശ്രമാണ് പ്ലാസറ്റിക് കസേര. ഒന്നോ രണ്ടോ അംഗങ്ങൾ മാത്രമുള്ള വീട്ടിലും ആയിരക്കണക്കിന് അതിഥികളെത്തുന്ന ചടങ്ങുകളിലും പ്ലാസ്റ്റിക് കസേരയാണ് താരം. ‘കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ ഇരിപ്പിടം എന്ന ആശയത്തിൽ അവതരിപ്പിക്കപ്പെട്ട പ്ലാസ്റ്റിക് കസേരകൾ ചുരുങ്ങിയ കാലംകൊണ്ട് ലോകം കീഴടക്കി. ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കസേര എന്ന പദവിയും ഈ പ്ലാസ്റ്റിക്ക് കസേരകൾക്ക് തന്നെയാണ്. ഇവ പൊതുവേ അറിയപ്പെടുന്നത് ‘മോണോബ്ലോക്ക് ചെയർ’ എന്ന Read More…