അയോദ്ധ്യയിലെ സിവില്‍ ലൈന്‍സ് പ്രദേശത്ത് സ്ത്രീയുടെ പക്കൽ നിന്ന് കുരങ്ങൻ 42,105 രൂപ തട്ടിയെടുത്ത് കടന്ന സംഭവം കൗതുകകരമായ രീതിയിലാണ് അവസാനിച്ചത്. പണം തിരികെ പിടിക്കാൻ കുരങ്ങനെ ഓടിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നതിന് പകരം, പോലീസുകാർ ലളിതമായ ഒരു വഴി കണ്ടെത്തി—ഒരു പഴം നൽകി കുരങ്ങന്റെ ശ്രദ്ധ തിരിച്ചു. കോട്ടവാലി നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഞ്ജു ദേവി എന്ന സ്ത്രീയുടെ പണമാണ് കുരങ്ങൻ എടുത്തുകൊണ്ടുപോയത്. കുരങ്ങനിൽ നിന്ന് പണം തിരികെ വാങ്ങാൻ അവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. Read More…

