പത്താമനായി 18-കാരൻ മോഹിത് ഉൽവ ക്രീസിലെത്തുമ്പോൾ ഇന്ത്യ തോൽവിയുടെ വക്കിലായിരുന്നു. 42-ാം ഓവറിൽ കാവ്യ പട്ടേൽ പുറത്താകുമ്പോൾ രണ്ട് വിക്കറ്റുകൾ മാത്രം ബാക്കിനിൽക്കെ 48 പന്തിൽ 86 റൺസായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആ ഘട്ടത്തിൽ മോഹിതിന്റെ ഭാഗത്തുനിന്നൊരു അത്ഭുതപ്രകടനം മാത്രമായിരുന്നു ആരാധകരുടെ ഏക പ്രതീക്ഷ. താൻ നേരിട്ട ആദ്യ മൂന്ന് പന്തുകളിലും റണ്ണെടുക്കാൻ മോഹിതിന് സാധിക്കാതെ വന്നതോടെ ആരാധകർ ഏതാണ്ട് നിരാശരായി. എന്നാൽ പിന്നീടങ്ങോട്ട് മോഹിത് തന്റെ ബാറ്റിങ് കരുത്ത് പുറത്തെടുക്കുകയായിരുന്നു. അവസാന പന്തിലെ ആവേശകരമായ Read More…
Tag: Mohit Ulva
ആദ്യ ഓവറില്‍തന്നെ ‘പൂജ്യ’രാകുന്ന ‘വല്യേട്ടന്മാരേ’…. ഇതാ പത്താമനും ആദ്യം കളിക്കുന്ന 11-ാമനും ചേര്‍ന്നൊരുക്കിയ ‘മിറാക്കിൾ’ ജയം!
അംരാത് (ഒമാന്‍): ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള ആവേശകരമായ ക്രിക്കറ്റ് പോരാട്ടങ്ങളുടെ ചരിത്രത്തിലേക്കാണ് അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലും ഇടംപിടിച്ചത്. ”അത്ഭുതം” എന്ന ഒറ്റവാക്കിലാണ് ഇന്ത്യയുടെ ഈ കിരീടനേട്ടത്തെ സമൂഹമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. 338 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 42-ാം ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് എന്ന നിലയില്‍ തോല്‍വിയോടടുത്തിരുന്നു. ഒരിക്കല്‍ക്കൂടി കൈയെത്തും ദൂരത്ത് കിരീടം നഷ്ടമാകുമെന്ന് ഉറപ്പിച്ച് ആരാധകരും പ്രതീക്ഷ കൈവിട്ടു. കഴിഞ്ഞ ഫൈനലിലെ തോല്‍വി ആവര്‍ത്തിച്ച് പാകിസ്‌താന്‍ കിരീടം നിലനിര്‍ത്തുമെന്ന Read More…


