Crime

‘ലേഡീസ് ഒണ്‍ലി’ കള്ളന്‍; അടിച്ചു മാറ്റിയത് സ്ത്രീകളുടെ നൂറിലധികം മൊബൈല്‍ ഫോണുകള്‍, വില്‍ക്കുന്നത് പെരുമ്പാവൂരിലെ ‘ഏജന്റ് ഭായിക്ക്’

സ്ത്രീകളുടെ മാത്രം മൊബൈൽ ഫോണുകൾ മോഷ്ടിച്ചുവന്നിരുന്ന മലയാറ്റൂർ സ്വദേശി ജിജോ ബാബു ഒടുവിൽ പൊലീസിന്റെ പിടിയിലായി. വളരെക്കാലമായി മോഷണം നടത്തുന്ന ഇയാൾ 2012-ൽ പിടിയിലായിട്ടുണ്ടെങ്കിലും കുറ്റകൃത്യങ്ങൾ തുടർന്നുപോരുകയായിരുന്നു. യാത്രയ്ക്കിടയിൽ സ്ത്രീകൾ കൂടുതലായും മൊബൈൽ ഫോൺ ബാഗുകളിൽ സൂക്ഷിക്കുന്നതുകൊണ്ടാണ് ഇയാൾ സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടത്. കൊച്ചി നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ കൃത്രിമമായി തിരക്കുണ്ടാക്കി ഇത്തരത്തിൽ നൂറിലധികം ഫോണുകളാണ് ഇയാൾ കവർന്നത്. ഫോൺ മോഷണം തുടർച്ചയായതോടെ ജിജോയ്ക്കായി പൊലീസ് ശക്തമായ വലവിരിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ ബാഗിലിരുന്ന Read More…