തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടറോള, മോട്ടോ ജി35 5ജി പുറത്തിറക്കി. 5ജിയുമായി ബന്ധപ്പെട്ട വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയതിന് ശേഷം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 5ജി സ്മാര്‍ട്ട്ഫോണ്‍ ആണിതെന്ന് ടെക്ആര്‍ക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 50 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറ സംവിധാനം, 4ജി വീഡിയോ റെക്കോര്‍ഡിംഗ് 8മെഗാപിക്‌സല്‍ അള്‍ട്രാവൈഡും 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഇതിന്റെ പ്രത്യേകതകളാണ്. സെഗ്മെന്റിലെ ഒരേയൊരു ഫുള്‍ എച്ച്ഡിയോടൊപ്പം 6.7 ഇഞ്ച് ഡിസ്പ്ലേ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മോട്ടോ ജി35 Read More…
Tag: mobile phones
മൊബൈല്‍ ഫോണ്‍ എടുത്തുമാറ്റി; ഭര്‍ത്താവിനെ മയക്കിക്കിടത്തി കെട്ടിയിട്ട് തല്ലി ഇലക്ട്രിക് ഷോക്കടിപ്പിച്ച് യുവതി
കൂടുതല്‍ സമയം ഫോണില്‍ ചിലവഴിക്കുന്നതിന്റെ പേരില്‍ ഫോണ്‍ ഒളിപ്പിച്ച് വച്ച ഭര്‍ത്താവിന് ഭാര്യ ഇലക്ട്രിക് ഷോക്ക് നല്‍കി. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലാണ്. സംഭവത്തില്‍ 33 കാരിയായ ബേബി യാദവിനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.ഫോണെടുത്ത് മാറ്റിയതില്‍ പ്രകോപിതയായതിനെ തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനെ ആദ്യം മയക്കി കിടത്തി പിന്നാലെ കട്ടിലില്‍ കെട്ടിയിട്ടു. തുടര്‍ന്ന് അടിക്കുകയും കറന്റടിപ്പിക്കുകയുമായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ 14 കാരനായ മകനും അടി കിട്ടിയതായി പോലീസ് പറയുന്നു. ഷോക്കേറ്റ ഭര്‍ത്താവ് നിലവില്‍ ചികിത്സയിലാണ്. ഇരുവരും Read More…
നിരന്തരമായി ഫോണ്‍ നോക്കുന്നവരാണോ നിങ്ങള്‍? എന്താണ് ‘പോപ്കോണ്‍ ബ്രെയിന്‍’, അറിയാം
എത്ര തിരക്കിട്ട ജോലിക്കിടയിലും ഫോണ്‍ നോക്കുന്നവരാണ് നമ്മളില്‍ പലരും. ഫോണ്‍ പരിശോധിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പലവര്‍ക്കുമുള്ളത്. സങ്കേതിക വിദ്യ നമ്മുടെ തലച്ചോറില്‍ വന്‍ തോതില്‍തന്നെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്‌ക പ്രവര്‍ത്തനത്തിനെ വരെ അത് ബാധിച്ചേക്കാം. ഇത്തരമൊരു അവസ്ഥയെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത് ‘പോപ്കോണ്‍ ബ്രെയിന്‍’ എന്നാണ്. ഇത് സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗത്തിന്റേയും നിരന്തരമായ മള്‍ട്ടി ടാസ്‌ക്കിങ്ങിന്റേയും ആഘാതത്തെയാണ് സൂചിപ്പിക്കുന്നത്.ഇത് നമ്മളില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.ചൂടാക്കുമ്പോള്‍ പോപ്‌കോണ്‍ പൊട്ടുന്നതിന് സമാനമായാണ് മനസ്സ് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് Read More…
മതിലില്‍ചാരി മൊബൈല്‍ ഫോണില്‍ മതിമറന്നു യുവതിയെ കുത്തിമറിച്ചിട്ട് ചവിട്ടികൂട്ടി കാളക്കൂറ്റന്‍
മൃഗങ്ങളുടെ കുറുമ്പുകളും കുസൃതികളും ആക്രമണങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ക്രൂദ്ധനായി ഓടിവരുന്ന ഒരു കാളക്കൂറ്റന്‍ റോഡിന്റെ വളവില്‍ അടിതെറ്റി വീളുന്നതാണ് ആദ്യ കാഴ്ച. എന്നാല്‍ ഇതൊന്നും യുവതി അറിയുന്നതേയില്ല. കാളക്കൂറ്റന്‍ അവിടെനിന്ന് പിടഞ്ഞെഴുനേല്‍ക്കുമ്പോഴാണ് തന്റെ മുന്നില്‍ യാതൊരു കൂസലുമില്ലാതെ മൊബൈല്‍ ഫോണില്‍ നോക്കി നില്‍ക്കുന്ന ഒരു യുവതിയെ കാണുന്നത്. അവള്‍ക്കുനേരേ പാഞ്ഞടുത്ത് കുത്തിമറിച്ചിടുകയും കാലു കൊണ്ട് ചവിട്ടുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. കുത്തുകൊണ്ട് യുവതി വായുവില്‍ മലക്കംമറിയുന്നതു കാണാം. ഇത് Read More…
മൊബൈൽ ഫോൺ പാന്റിന്റെ പോക്കറ്റിലോ? ബീജശേഷിയെ ബാധിച്ചേക്കാം
പുരുഷന്മാരിലെ ബീജകോശങ്ങളുടെ അളവിനെയും എണ്ണത്തെയും മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ബാധിയ്ക്കുമെന്ന് പഠനം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ദിവസം 20 തവണയിലധികം മൊബൈല്‍ ഫോണ്‍ (Mobile Phone) ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്ക്, അപൂര്‍വമായി മൊബൈല്‍ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ബീജത്തിന്റെ അളവില്‍ (സ്പേം കോണ്‍സണ്‍ട്രേഷന്‍ – Sperm Concentration) 21 ശതമാനവും എണ്ണത്തില്‍ (ടോട്ടല്‍ സ്പേം കൗണ്ട് – Total Sperm Count) 22 ശതമാനവും കുറവ് ഉണ്ടാകാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പഠനത്തില്‍ പങ്കെടുത്ത പുരുഷന്മാരില്‍ 85.7 Read More…