തൊട്ടിൽപ്പാലത്തു നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ അധ്യാപിക അനുമോളെയും സുഹൃത്ത് വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും പാലക്കാട് പുതുശേരിയിലെ വാടകവീട്ടിൽ നിന്ന് തൊട്ടിൽപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. അനുമോളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടക്കവേ, പോലീസിനെതിരെ ആക്ഷേപമുയർത്തി കുടുംബം ഹൈക്കോടതിയിൽ ഹെബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് അബ്ദുൾ സമദിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് ഇവരെ കണ്ടെത്തിയത്. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അനുമോൾ, കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും Read More…

