Featured Good News

40 വർഷത്തെ കാത്തിരിപ്പിന് വിരാമം! മരിച്ചെന്നു കരുതിയ അച്ഛനെ ജീവനോടെ തിരികെ കിട്ടി; കണ്ണീരണിഞ്ഞ് കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്‌: മരിച്ചെന്നു കരുതിയിരുന്ന അച്ഛനെ നാലു പതിറ്റാണ്ടിനുശേഷം മക്കൾക്കു ജീവനോടെ തിരികെ ലഭിച്ചു. ഈ കുടുംബത്തിന് ഇത് അവിശ്വസനീയമായ ഒരു സൗഭാഗ്യമായി മാറി. 40 വർഷം മുമ്പ്‌ കാണാതായ കൊല്ലം ശാസ്‌താംകോട്ട സ്വദേശിയായ ലീൻ അഗസ്‌റ്റിനെയാണ്‌ മടിക്കൈ മലപ്പച്ചേരിയിലുള്ള ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിന്റെ ഇടപെടലിലൂടെ മക്കൾക്കു തിരിച്ചുകിട്ടിയത്‌. മുൻപ് കുടുംബത്തിൽനിന്ന്‌ അകന്നുപോയ ശേഷം ഏറെക്കാലം യാതൊരു വിവരവുമില്ലാതിരുന്നതിനാൽ അദ്ദേഹം മരണപ്പെട്ടു കാണുമെന്നാണ് എല്ലാവരും കരുതിയിരുന്നത്‌. ഏകദേശം 16 വർഷം മുമ്പാണ്‌ ലീൻ അഗസ്‌റ്റിൻ മലപ്പച്ചേരി ന്യൂ Read More…