സ്നേഹിക്കാനും ജീവിതകാലം മുഴുവൻ ഒന്നിച്ചു ജീവിക്കാനും നല്ലൊരു പങ്കാളിയെ ആഗ്രഹിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ ‘ഉത്തമയായ ഭാര്യ’ എന്ന പേരിൽ ഒരു ‘വേലക്കാരിയെ’ തിരയുന്നത് മറ്റൊരു കാര്യമാണ്. ഇൻറർനെറ്റിൽ വലിയ രീതിയിൽ പ്രചരിച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതിഫലിച്ചത് ഇത്തരം ഒരു മനോഭാവമായിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന “ഉത്തമയായ സ്ത്രീക്ക്” വേണ്ട യോഗ്യതകളുടെ ഒരു പട്ടിക പങ്കുവെച്ചുകൊണ്ട് ഒരു വ്യക്തിയിട്ട പോസ്റ്റാണ് ഇപ്പോൾ നെറ്റിസൺസിന്റെ കടുത്ത രോഷത്തിനും ട്രോളുകൾക്കും വഴിവെച്ചിരിക്കുന്നത്. കന്യകയായ, മുന്പ്രണയങ്ങളില്ലാത്ത , ശാലീനസുന്ദരിയായ, Read More…

