Lifestyle

‘മിസ്‌ പനാമ’യല്ല മിസ്‌ പരാഗ്വേ ! കേട്ടത്‌ തെറ്റി, കിരീടം വാങ്ങാന്‍ വേദിയിലെത്തിയ സുന്ദരി നിരാശയോടെ മടങ്ങി

ബാങ്കോക്ക്‌: കിരീടം ഏറ്റുവാങ്ങാന്‍ ആത്മവിശ്വാസത്തോടെ ക്യാറ്റ്‌വാക്ക്‌ നടത്തി മിസ്‌ പനാമ ഇസമാര്‍ ഹെരേര(31). കണ്ടുനിന്നവര്‍ കൈയടിച്ചു. സംഘാടകര്‍ ഞെട്ടി! സുന്ദരി വേദിയിലെത്തിയതും അറിയിപ്പെത്തി, ഇസമാറിനെ ക്ഷണിച്ചിട്ടില്ല… തായ്‌ലന്‍ഡില്‍ നടന്ന മിസ്‌ ഗ്രാന്‍ഡ്‌ ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരത്തിന്റെ ഫൈനലിലാണു മിസ്‌ പനാമയ്‌ക്ക്‌ അബദ്ധം പറ്റിയത്‌. യഥാര്‍ഥത്തില്‍ മിസ്‌ പരാഗ്വേ സെസിലിയ റൊമേറോയാണു വിജയിച്ചത്‌. ‘മിസ്‌ പരാഗ്വേ’ എന്നാണു സംഘാടകര്‍ പ്രഖ്യാപിച്ചതും. പക്ഷേ, ഇസമാര്‍ കേട്ടത്‌ ‘മിസ്‌ പനാമ’ എന്നായിപ്പോയി. വേദിയിലെത്തിയ അവരോട്‌ അവതാരകന്‍ ‘അഭിനന്ദനങ്ങള്‍’ എന്നും പറഞ്ഞു. തൊട്ടുപിന്നാലെയാണ്‌ Read More…